UAELatest NewsNewsGulf

കോവിഡ് 19 : യുഎഇയിൽ 518പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു : നാല് പേർ കൂടി മരിച്ചു

ദുബായ് : യുഎഇയെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു. പുതുതായി 518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 8,756 ആയി എന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേർ കൂടി മരണപ്പെട്ടു ഇതോടെ മരിച്ചവരുടെ എണ്ണം 56ആയി.

91പേർ കൂടി പുതുതായി രോമുക്തി നേടി ആശുപത്രി വിട്ടതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1637ലെത്തി. 29,000 പേരെ പുതുതായി പരിശോധനയ്ക്ക് വിധേയരാക്കിയെന്നും . ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും 45 ദിവസത്തിനകം 100 പ്രതിരോധ നടപടികൾ പൂർത്തീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.

Also read : കോവിഡ് 19 ; മുപ്പത്തിരണ്ടായിരം കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തേക്കുള്ള അവശ്യ സാധനങ്ങളുമായി ബ്രസീല്‍ താരങ്ങള്‍

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. ഇന്ന് 102 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716 ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 307 പേർക്ക് രോഗം ഭേദമായതായും അറിയിപ്പിൽ പറയുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ കോവിഡ് ബാധിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നുണ്ട്. 8പേർ മരണപ്പെട്ടു,രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button