Latest NewsNewsIndia

ലോകത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞതായി റിപ്പോർട്ട്. ഏറ്റവും വലിയ മഞ്ഞുമലയായി കരുതുന്ന അന്‍റാര്‍ട്ടിക്കയിലെ എ 68ന്‍റെ വലുപ്പം കുറഞ്ഞതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.

2017 ജൂലൈ മുതല്‍ 5100 സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഈ മഞ്ഞുമല അന്‍റാര്‍ട്ടിക്കയില്‍ നിന്ന് വിട്ട് മാറി സമുദ്രോപരിതലത്തില്‍ ഒഴുകി നടക്കുന്ന രീതിയിലായിരുന്നു. ഗവേഷകര്‍ പറഞ്ഞു. വ്യാഴാഴ്ച കണ്ടെത്തിയ ഈ മഞ്ഞുമലയില്‍ 175 സ്ക്വയര്‍ കിലോമീറ്റര്‍ വലുപ്പമുള്ള ഒരു ഭാഗം പൊട്ടിപ്പോയ നിലയിലാണുള്ളത്.

എന്നാല്‍ അടുത്തിടെയാണ് അന്‍റാര്‍ട്ടിക്ക് ഉപദ്വീപിന് വടക്ക് ഭാഗത്തേക്കായി ഒഴുകുന്ന നിലയിലാണ് ഈ മഞ്ഞുമലയെ കണ്ടെത്തിയിരിക്കുന്നത്. എ 68ന്‍റെ സഞ്ചാരപഥം കൃത്യമായി പിന്തുടരുന്ന ഗവേഷകനായ പ്രൊഫസര്‍ ആഡ്രിയാന്‍ ലൂക്കമാനാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വലിയ ഭാഗങ്ങള് പൊട്ടിപ്പോകുന്നത് എ 68ന്‍റെ അവസാനത്തിന് കാരണമാകുമെന്നാണ് ആഡ്രിയാന്‍ ലുക്ക്മാന്‍ നിരീക്ഷിക്കുന്നത്.

ALSO READ: ബസുകളിൽ സാമൂഹിക അകലം പാലിക്കണമെങ്കിൽ സർക്കാർ പകരം ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ്

യുഎസ് നാഷണല്‍ ഐസ് സെന്‍ററിന്‍റെ വര്‍ഗീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മഞ്ഞുമലക്ക് എ 68എന്ന് പേര് നല്‍കിയത്. സൗത്ത് അറ്റ്ലാന്‍റികിലെ താരതമ്യേന ഊഷ്മാവ് കൂടിയ ജലമാകാം ഇത്തരത്തില്‍ വമ്പന്‍ മഞ്ഞുമല തകരാന്‍ കാരണമെന്നാണ് ലുക്ക്മാന്‍ ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്. എ 68 ഏറെ താമസമില്ലാത്തെ പൊട്ടിത്തകര്‍ന്ന് ചെറിയ ഭാഗങ്ങളാവുമെന്നാണ് ലുക്ക്മാന്‍റെ നിരീക്ഷണം. ഈ വമ്പന്‍ മഞ്ഞുമലയുടെ തകര്‍ന്ന ഭാഗങ്ങള്‍ സമുദ്രത്തില്‍ വര്‍ഷങ്ങളോളം കാണുമെന്നാണ് ലുക്ക്മാന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button