Latest NewsNewsIndia

ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; അവനെ എനിക്കറിയാമെന്ന് മുന്‍ ഇന്ത്യന്‍ താരം

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ധോണിയെ എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇനി ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്ന് പറയുന്നത്. എന്തെങ്കിലും അപ്രതീക്ഷിത തീരുമാനം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നുള്ളത് മാത്രമാണ് ധോണിയുടെ തിരിച്ചുവരവിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകമെന്നും നെഹ്‌റ പറയുന്നു.

Read also: ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞു; മഹാമാരിക്കിടെ ലോകത്തിന് ആശ്വാസം

നേരത്തെ ഹര്‍ഭജന്‍ സിങ്ങും ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ചെന്നൈയിലുള്ളപ്പോള്‍ ആളുകള്‍ എന്നോട് പതിവായി ചോദിച്ചിരുന്ന കാര്യമാണ് ധോണിയുടെ മടങ്ങിവരവ്. ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമോ? അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടംകിട്ടുമോ എന്നതൊക്കെയായിരുന്നു ചോദ്യങ്ങള്‍. എനിക്കറിയില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞുവെന്നായിരുന്നു ഹർഭജൻ സിങ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button