KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​ത്ര​സ​മ്മേ​ള​നം രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​രെ വി​മ​ർ​ശി​ക്കാ​നും അ​പ​മാ​നി​ക്കാ​നു​മു​ള്ള സ്ഥി​രം വേ​ദി​യാ​ക്കി മാ​റ്റി​ : മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കോ​വി​ഡ് 19 പ്രത്യേക വാർത്ത സമ്മേളനത്തിനെതിരെ വിമർശനവുമായി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. രാ​ഷ്ട്രീ​യ​മാ​യി എ​തി​ർ​ചേ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​രെ വി​മ​ർ​ശി​ക്കാ​നും അ​പ​മാ​നി​ക്കാ​നു​മു​ള്ള സ്ഥി​രം വേ​ദി​യാ​ക്കി പ​ത്ര​സ​മ്മേ​ള​നത്തെ മാറ്റി, പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വു​മൊ​ടു​വിലത്തെ ഇരയെന്നു മു​ല്ല​പ്പ​ള്ളി വിമർശിച്ചു.

സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തും പാ​ഴ്ച്ചെ​ല​വും അ​ൽ​പ്പം​പോ​ലും കു​റ​യ്ക്കാ​തെ സാ​ധാ​ര​ണ​ക്കാ​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഏ​ക​പ​ക്ഷീ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രാ​യാ​യിരുന്നു ജീ​വ​ന​ക്കാരുടെ പ്രതിഷേധം. ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പറഞ്ഞു. കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും ത​ന്നെ​യു​മൊ​ക്കെ അ​പ​മാ​നി​ക്കാ​ൻ വൈ​കു​ന്നേ​ര​ത്തെ പ​ത്ര​സ​മ്മേ​ളം മു​ഖ്യ​മ​ന്ത്രി ദു​രു​പ​യോ​ഗി​ച്ചി​ട്ടുണ്ട്. ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​വ് എ​ന്ന​തി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലേ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നു വ​ള​രു​മെ​ന്നു മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു.

തി​രി​ച്ചു​ന​ൽ​കാം എ​ന്നു പ്ര​ച​രി​പ്പി​ച്ചാ​ണ് സ​ർ​ക്കാ​ർ ശ​മ്പ​ളം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​പ്പോ​ൾ തി​രി​ച്ച​ട​വി​നേ​ക്കു​റി​ച്ചു മി​ണ്ടാ​ട്ട​മി​ല്ല. അ​ത് ജീ​വ​ന​ക്കാ​രോ​ടു കാ​ട്ടി​യ വ​ഞ്ച​ന​യാ​യി അ​വ​ർ​ക്കു തോ​ന്നി​യാ​ൽ കു​റ്റം​പ​റ​യാ​നാ​വി​ല്ലെ. സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വ​ർ പ്ര​ത്യ​ക്ഷ​മാ​യി രം​ഗ​ത്തു​വ​രു​ന്നി​ല്ല. നേരത്തെ പ്ര​തി​പ​ക്ഷ​ത്തി​രു​ന്നു​കൊ​ണ്ട് ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള അ​ങ്ങേ​യ​റ്റം മ്ലേ​ച്ഛ​മാ​യ സ​മ​ര​മു​റ​ക​ൾ കേ​ര​ളം മ​റ​ന്നി​ട്ടി​ല്ല. കോ​വി​ഡി​നെ​തി​രേ രാ​പ​ക​ൽ ജീ​വ​ൻ തൃ​ണ​വ​ത്ക്ക​രി​ച്ചും പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ലോ​ക്ക്ഡൗ​ണ്‍ വി​ജ​യി​പ്പി​ക്കാ​ൻ ഒ​രു മാ​സ​ത്തോ​ള​മാ​യി തെ​രു​വു​ക​ളി​ലു​ള്ള പോ​ലീ​സു​കാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും, ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ദു​ര​ന്ത​നി​വാ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ ഒ​രു വ​ലി​യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും അ​ല​വ​ൻ​സും നി​ഷേ​ധി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് സ്വ​മ​ന​സാ​ലെ വാ​ങ്ങു​ക എ​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button