Latest NewsKerala

തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചെന്നു കരുതി സംസ്കാരം നടത്തിയ ആൾ തിരികെയെത്തി

തിലകന്റെ സുഹൃത്തായ വാടാനപ്പള്ളി സ്വദേശി മെഡിക്കൽ കോളജിലെത്തി മൃതദേഹം തിലകന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.

വാടാനപ്പള്ളി∙ വാഹനാപകടത്തിൽ മരിച്ചെന്നു കരുതി സംസ്കാരം നടത്തിയ ആൾ തിരികെയെത്തി..! നടുവിൽക്കര വടക്കൻ വീട്ടിൽ തിലകനാണ് (58) ഇന്നലെ വൈകിട്ട് വീട്ടിലെത്തിയത്. കഴിഞ്ഞ മാസം 25 ന് കയ്പമംഗലത്തെ വാഹനാപകടത്തിൽ 60 വയസ്സ് തോന്നിക്കുന്നയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. തിലകന്റെ സുഹൃത്തായ വാടാനപ്പള്ളി സ്വദേശി മെഡിക്കൽ കോളജിലെത്തി മൃതദേഹം തിലകന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു.

ഇതുവരെ നോർക്കയിൽ രെജിസ്റ്റർ ചെയ്തത് രണ്ടേമുക്കാൽ ലക്ഷം ആളുകൾ, സംസ്ഥാനത്ത് യുദ്ധസമാനമായ ഒരുക്കങ്ങള്‍

അലഞ്ഞുനടക്കുന്ന സ്വഭാവമുള്ള തിലകൻ നടുവിൽക്കരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വീട്ടുകാരിൽനിന്ന് വർഷങ്ങളായി അകന്നുകഴിയുകയായിരുന്നു. മൃതദേഹം തിലകന്റേതെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ നാട്ടുകാരെയും ബന്ധുക്കളെയും അൽഭുതപ്പെടുത്തി ഇന്നലെ വൈകിട്ട് തിലകൻ നടുവിൽക്കരയിലെ വീട്ടിലെത്തി.ഇതോടെ തങ്ങൾ അടക്കം ചെയ്തത് ആരെയാണെന്നാണ് ബന്ധുക്കളുടെ ചോദ്യം .

shortlink

Related Articles

Post Your Comments

Related Articles


Back to top button