Latest NewsNewsIndiaTechnology

ബിങ് കോവിഡ് 19 ട്രാക്കർ, മലയാളം ഉൾപ്പെടെ ഒൻപത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി മൈക്രോസോഫ്റ്റ്

ന്യൂ ഡൽഹി : ലോകത്തെ കോവിഡ്-19 വിവരങ്ങൾ അറിയാൻ എളുപ്പത്തിൽ സഹായിക്കുന്ന ബിങ് കോവിഡ് 19 ട്രാക്കർ(Bing COVID-19 Tracker) ഇന്ത്യക്കായി മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിൽ ലഭ്യമാക്കി മൈക്രോസോഫ്റ്റ്. ലോകാരോഗ്യസംഘടനയിൽ നിന്നും ഇന്ത്യാ ഗവൺമെന്റിന്റെ എംഒഎച്ച്എഫ്ഡബ്ല്യൂയിൽ നിന്നുമുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.

ടെലിമെഡിസിൻ സപ്പോർട്ട് ഹബ്(Telemedicine support hub), ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അപ്പോളോ ഹോസ്പിറ്റലുകൾ, പ്രാക്റ്റോ, വൺ എം‌ജി, എം‌ഫൈൻ എന്നിവരുമായി ഓൺ‌ലൈൻ കൺസൾട്ടേഷനായി വിശ്വസനീയമായ ടെലിമെഡിസിൻ സൗകര്യവും ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ചുള്ള അപ്പോളോ ഹോസ്പിറ്റൽസ് ബോട്ട് കോവിഡ് 19 ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും സ്വയം വിലയിരുത്താൻ ഉപയോക്താക്കളെ പ്രാപ്‌തരാക്കുന്നു.

Also read : കോ​വി​ഡ്; ഇ​ന്ത്യ​യ്ക്ക് സാമ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക

ഹെൽപ് ലൈൻ നമ്പറുകളെയും ടെസ്റ്റിംഗ് സെന്ററുകളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും,കേന്ദ്ര സർക്കാർ, ഐസിഎംആർ, ഡബ്ല്യുഎച്ച്ഒ എന്നിവയുൾപ്പെടെ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള മാർഗനിർദേശങ്ങളും ട്രാക്കർ നൽകും. കൂടാതെ അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ഏറ്റവും പുതിയ വാർത്തകളും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button