Latest NewsNewsKuwaitGulf

കുവൈറ്റിൽ രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 364 പേർക്ക് രോഗബാധ

കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി ഞായറാഴ്​ച കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 122 ഇന്ത്യക്കാരടക്കം 364 പേർക്ക്​ കൂടി. രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ മരണം 38ഉം, കോവിഡ് ബാധിച്ചവരുടെ എണ്ണം 4983ഉം ആയാതായി അധികൃതർ അറിയിച്ചു. ഇന്ത്യക്കാരിൽ ഒരാൾ കോഴിക്കോട്​ മാങ്കാവ്​ സ്വദേശി മഹറൂഫ്​ ആണ്​. ഇന്ത്യക്കാരെ കൂടാതെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്​, ജോർഡൻ പൗരന്മാരാണ്​ മരിച്ചത്​.

71പേർക്ക് സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 1776ആയി ഉയർന്നു. ബാക്കി 3169 പേർ ​ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 72 പേരിൽ 29 പേരുടെ നില ഗുരുതരമാണ്​. പുതിയ രോഗബാധിതരിൽ 14 പേർ വിദേശത്തുനിന്ന്​ വന്നവരും 348 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

Also read : സ്വദേശത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്‌ത പ്രവാസികളുടെ എണ്ണം 4 ലക്ഷം കടന്നു

ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേരില്‍ നടത്തിയ പരിശോധനയിലാണ് 679 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിച്ചവരുടെ എണ്ണം 15,551ലെത്തി. 13,875 പേരാണ് ചികിത്സയിലുള്ളത്. രോഗ മുക്തി നേടിയവരുടെ എണ്ണം 1,664ആയി ഉയർന്നു.12പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,04435 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായി.

സൗദിയിൽ 8പേർ കൂടി ഞായാറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ്  മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും 32നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 184ലെത്തി. 1552 പേർക്ക്‌ കൂടി പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27011ലെത്തിയെന്നും ഇവരിൽ 81 ശതമാനം പ്രവാസികളും 19% സ്വദേശികളുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ്‌ പറഞ്ഞു.

24 മണിക്കൂറിനിടെ 369 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയർന്നു. നിലവിൽ 22693 പേരാണ്‌ ചികിൽസയിൽ ഉള്ളത്‌. ആകെ രോഗബാധിതരിൽ 16 ശതമാനം സ്ത്രീകളും 84 ശതമാനം പുരുഷന്മാരുമാണ്. 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 80000 കട്ടിലുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കോവിഡ്‌ ചികിൽസക്ക്‌ മാത്രമായി സജ്ജമാണെന്നും 8000 തീവ്ര പരിചരണ സൗകര്യങ്ങളും ലഭ്യമാണെന്ന് മന്ത്രാലയ വക്താവ്‌ പറഞ്ഞു.

ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ഇന്ന് 85 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണെന്നും രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 750 പേര്‍ ഇതുവരെ രോഗ വിമുക്തരായി. ഒമാനില്‍ പതിനൊന്ന് പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button