Latest NewsNewsIndia

ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ നേവിയുടെ പുലിക്കുട്ടികള്‍

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ലോകരാഷ്ട്രങ്ങളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരികെ എത്തിയ്ക്കല്‍ മെയ് ഏഴിന് ആരംഭിക്കുകയാണ്. പ്രവാസികളെ നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ നേവിയും വലിയ ദൗത്യത്തിന്റെ ഭാഗമാകുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം നടപടികളിലൊന്നാണ് ഇനി നടക്കാന്‍ പോകുന്നത്. ഏകദേശം നാലു ലക്ഷത്തിലധികം പേരാണ് നോര്‍ക്കയില്‍ പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കുന്നതിന്റെ ആദ്യ പടിയായാണ് കപ്പലുകളുടെ യാത്ര. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ശ്രദുല്‍ ദുബായ്ലേക്കും ഐഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകളെ മാലദ്വീപിലേയ്ക്കുമാണ് അയച്ചിരിക്കുന്നത്.

read also : 12 രാജ്യങ്ങള്‍, 64 വിമാനങ്ങള്‍, ആദ്യ ആഴ്ച മടങ്ങുന്നത് പതിനായിരങ്ങള്‍ : ചരിത്രത്താളുകളില്‍ ഇടംപിടിച്ച് കേന്ദ്രസര്‍ക്കാറിന്റെ മെഗാദൗത്യം

ഐഎന്‍എസ് ജലാശ്വ കിഴക്കന്‍ നാവിക കമാന്‍ഡിന്റേയും ഐഎന്‍എസ് ശ്രദുല്‍, ഐഎന്‍എസ് മഗര്‍ എന്നിവ ദക്ഷിണ കമാന്‍ഡിന്റേയും കീഴിലുള്ള കപ്പലുകളാണ്. മുമ്പ് പല ദൗത്യങ്ങളിലും ഈ കപ്പലുകള്‍ പങ്കെടുത്തിട്ടുണ്ട്. ഐഎന്‍എസ് ശ്രാദുല്‍ 7-ാം തീയതി ദുബായില്‍ എത്തും. ആദ്യ ദൗത്യത്തില്‍ 250 പേരെയായിരിക്കും കൊണ്ടു വരിക. മറ്റു രണ്ടു കപ്പലുകള്‍ 9 തീയതി മാലിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ കപ്പലുകളെ കുറിച്ചറിയാം

ഇന്ത്യയുടെ ആദ്യ ആംഫീബിയസ് ട്രാന്‍സപോര്‍ട്ട് ഡോക്കാണ് ഐഎന്‍എസ് ജലാശ്വ. 2007ല്‍ ആണ് വിശാഖപട്ടണത്തു കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ഭാഗമായി. യുഎസില്‍ നിന്നു വാങ്ങിയ യുഎസ്എസ് ട്രെന്റനാണു ജലാശ്വ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

ദക്ഷിണ നാവിക കമാന്‍ഡിലെ പരിശീലന യാനങ്ങളിലൊന്നാണ് ഐഎന്‍എസ് മഗാര്‍. 1987ല്‍ നിര്‍മിച്ച മഗാര്‍ ലാന്‍ഡിങ് ഷിപ് ടാങ്ക് വിഭാഗത്തില്‍പ്പെടുന്ന നാവിക യാനമാണ്. ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള കപ്പല്‍ ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.

ദക്ഷിണ കമാന്‍ഡന്റിന് കീഴിലുള്ള ആംഫീബിയസ് യുദ്ധക്കപ്പലാണ് ശ്രദുല്‍. ഹോം പോര്‍ട്ട് കൊച്ചിയാണെങ്കിലും ഇന്ത്യന്‍ ആര്‍മിയും 5 ആര്‍മേഡ് റെജിമെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ശ്രദുലിന്റെ നിലവിലെ ബെയ്‌സ് മുംബൈയാണ്. കൊല്‍ക്കത്തയില്‍ നിര്‍മിച്ച കപ്പല്‍ 2007 ലാണ് നേവിയുടെ ഭാഗമായത്. 2017ല്‍ ഇന്ത്യന്‍ ഓഷ്യനില്‍ രണ്ടാമത്തെ സര്‍വേലന്‍സ് ദൗത്യം ശ്രദുല്‍ പൂര്‍ത്തീകരിച്ചിട്ടണ്ട്. ഈ മാസം മാര്‍ച്ചില്‍ മഡഗാസ്‌കറിലെ ചുഴലിക്കാറ്റിലും പ്രളയത്തിലും അകപ്പെട്ടവര്‍ക്ക് 600 ടണ്‍ ഭക്ഷ്യധാനങ്ങള്‍ എത്തിച്ചത് ശ്രദുലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button