Latest NewsNewsIndia

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികളോട് കാണിയ്ക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാട് : വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി

ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികളോട് കാണിയ്ക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാട്. വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി. അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന പണം സ്വീകരിക്കാന്‍ തയാറാകാത്ത നടപടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

read also : മഹാരാഷ്ട്രയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന : തുറന്ന ദിവസം തന്നെ സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് കോടികള്‍

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലാപാടിനെ തുടര്‍ന്നാണ്, എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈ മാനുഷിക ദൗത്യം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്.

കഷ്ടപ്പെടുന്ന അഥിതി തൊഴിലാളികളെ മാന്യമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ ഡിസിസികള്‍ക്കു സോണിയാഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആലപ്പുഴ, എറണാകുളം ഡിസിസി പ്രസിഡന്റുമാര്‍ ചെക്കുമായി കളക്ടമാരെ സമീപിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈ പണം വാങ്ങാന്‍ പറ്റില്ലെന്ന സമീപനമാണു കളക്ടര്‍മാര്‍ സ്വീകരിച്ചത്. ചില ജില്ലകളില്‍ നേതാക്കള കാണാന്‍ പോലും കളക്ടര്‍മാര്‍ കൂട്ടാക്കിയുമില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ നടപടിയാണിത്- ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button