KeralaNattuvarthaLatest NewsNews

ലോക്ഡൗൺ; ഓടയില്‍ ഒഴുക്കി കളയേണ്ടത് 8 ലക്ഷം ലിറ്റർ ബിയർ

വൈദ്യുതി ചെലവാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ ബിയര്‍ ഒഴുക്കി കളയേണ്ട അവസ്ഥ

കോവിഡ് പ്രതിസന്ധി കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ അടച്ചിടല്‍ കാരണം എട്ടുലക്ഷത്തോളം ലിറ്റര്‍ ഫ്രഷ് ബിയര്‍ നശിപ്പിക്കേണ്ടി വരുന്നതായി ബ്രൂവറി ഉടമകളുടെ സംഘടനയായ ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, രാജ്യത്തെ 250-ഓളം മൈക്രോ ബ്രൂവറികളാണ് വന്‍ നഷ്ടം നേരിടുന്നത്.

കൂടാത കുപ്പിയിലാക്കാത്ത പുതിയ ബിയര്‍ അധികദിവസം സൂക്ഷിക്കാനാവില്ല,, സൂക്ഷിക്കണമെങ്കില്‍ താപനില നിലനിര്‍ത്താന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കണം, അതിന് വൈദ്യുതി ചെലവാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ ബിയര്‍ ഒഴുക്കി കളയേണ്ട അവസ്ഥ വന്നിരിക്കുന്നത്.

ഏകദേശം എട്ടുലക്ഷത്തോളം ലിറ്റര്‍ പുതിയ ബിയര്‍ സ്റ്റോക്കുള്ള പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്, എത്രയുംവേഗം പരിഹാരമാര്‍ഗ്ഗം കണ്ടെത്തിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ബിയര്‍ ഇനിയും ഒഴുക്കി കളയേണ്ടി വരുമെന്ന് സംഘടന പറയുന്നു, വടക്കന്‍ സംസ്ഥാനങ്ങളില്‍ 700 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കാത്ത് കെട്ടിക്കിടക്കുന്നത്.

നിയമപ്രകാരം വിവിധ ഇളവുകള്‍ അനുവദിച്ചെങ്കിലും ബിയര്‍ ബാറുകളും ക്ലബ്ബുകളും തുറക്കാന്‍ അനുമതിയില്ല, ആവശ്യക്കാര്‍ക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ടുതന്നെ ബിയര്‍ എടുത്തുകൊണ്ടു പോകാനുള്ള സംവിധാനമൊരുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു., രാജ്യത്ത് അരലക്ഷത്തോളം പേര്‍ 250 മൈക്രോ ബ്രൂവറികളിലായി ജോലിചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button