Latest NewsJobs & VacanciesNews

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡില്‍, വിവിധ തസ്തികകളിൽ അവസരം

കോള്‍ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിൽ അവസരം. മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്, ജി.ഡി.എം.ഒ തുടങ്ങി രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കോള്‍ ഇന്ത്യയില്‍ നിന്നോ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക. അനസ്‌തേഷ്യ, ഡെര്‍മറ്റോളജി, ഇ.എന്‍.ടി,ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഒപ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, പതോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്‍, റേഡിയോളജി, പബ്ലിക് ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലാണ് അവസരം. ജി.ഡി.എം.ഒ തസ്തികയിലേക്ക് പ്രവര്‍ത്തിപരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 59 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.coalindia.in

അവസാന തീയതി :മെയ് 6

shortlink

Related Articles

Post Your Comments

Related Articles


Back to top button