Latest NewsNewsIndiaCareer

സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി

ന്യൂ ഡൽഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി(യൂണിയൻ പബ്ലിക് സർവീസ് കമീഷൻ). കോവിഡ് വ്യാപനത്തെ തുടർന്ന് മെയ്‌ 31 നു നടത്താനിരുന്ന 2020 സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി മെയ്‌ 20നു അറിയിക്കുമെന്ന് UPSC അറിയിച്ചു. ഉദ്യോഗാര്‍ത്ഥികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരീക്ഷ മാറ്റിവയ്ക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

Also read : എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ : പുതിയ തീരുമാനമിങ്ങനെ

എന്‍ജിനീയറി൦ഗ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും നേരത്തെ, മാറ്റിവച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും വിവിധ തസ്തികളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇവയുടെയെല്ലാം പുതുക്കിയ തീയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button