KeralaLatest NewsNews

സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് : മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകമല്ല. ഹോട്‌സ്‌പോട്ട് മേഖലകളിലേക്കു പാസ് നല്‍കില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉപാധികളോടെ സ്വകാര്യ ഓഫിസുകള്‍ തുറക്കാം. ഓഫിസില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. എല്ലാ വാഹനങ്ങള്‍ക്കും ഓടാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : 80,000 പ്രവാസികളെ നാട്ടിലെത്തിക്കും; ആദ്യഘട്ടത്തില്‍ 2,250 പേര്‍; കേരളത്തിന്റെ മുന്‍ഗണനാ ലിസ്റ്റ് കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനിനു ശ്രമം തുടരും. വരുന്നവര്‍ അതാതു സംസ്ഥാനങ്ങളില്‍ നിന്നും പാസ് വാങ്ങണം. തീവ്രരോഗബാധയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button