Latest NewsNewsIndiaAutomobile

കോവിഡ് 19 പ്രതിരോധം : വെന്റിലേറ്ററുകള്‍ നിര്‍മ്മാണത്തിലേക്ക്. ചുവട് വെച്ച് അശോക് ലെയ്‍ലാന്‍ഡ്

ഇന്ത്യയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കളായി ആയി രാജ്യത്തെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലെയ്‍ലാന്‍ഡ്, വെന്റിലേറ്ററുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. രോഗികളെ സഹായിക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും തമിഴ്‌നാട് സർക്കാരിന്റെയും അവശ്യ പ്രകാരമാണ് നടപടി.

ഫസ്റ്റ് മൈല്‍, മിഡ് റേഞ്ച്, ഹൈ എന്‍ഡ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള വെന്റിലേറ്ററുകളാണ് ലെയ്‍ലാന്‍ഡ് നിർമിക്കുക. ഫസ്റ്റ് മൈല്‍ വെന്റിലേറ്ററാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കുക. ചെലവ് കുറഞ്ഞ രീതിയില്‍ എല്ലാ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ഈ വെന്റിലേറ്റര്‍ ഒരുങ്ങിയിട്ടുള്ളതെന്നു അശോക് ലെയ്‍ലാന്‍ഡ് അവകാശപ്പെടുന്നു.

Also read : ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യും : ഷാവോമി

50 എന്‍ജിനിയര്‍മാര്‍ ഒരു മാസം കൊണ്ടാണ് ഐസിയു വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിച്ചിരിക്കുന്നത്. .വെന്റിലേറ്ററിന്റെ ഡെവലപ്പ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ക്ലിനിക്കല്‍ ട്രയല്‍, സര്‍ട്ടിഫിക്കേഷന്‍ മുതലായ കാര്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. ഈ മൂന്ന് വെന്റിലേറ്ററുകളുടെ ഉത്പാദനത്തിനായി കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ രാപകലില്ലാതെ അധ്വാനിക്കുകയായിരുന്നു രോഗികളെ സഹായിക്കുന്നതിനായി ഈയൊരു നീക്കം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രോഗികളുടെ പരിചരണത്തിനായി ഇത്തരം നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ലെയ്‍ലാന്‍ഡ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button