Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു

കുവൈറ്റ് സിറ്റി : കോവിഡ് 19 ബാധിതരുടെ എണ്ണം കുവൈറ്റിൽ വീണ്ടും ഉയർന്നു. 195  ഇന്ത്യക്കാരുൾപ്പെടെ 526 പേർക്ക് ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5804 ആയി. 85 പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 2032 ആയി ഉയർന്നു. 3732 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ്​ മരണമില്ല. ഇതുവരെ 40 പേരാണ് രാജ്യത്ത് ​ മരിച്ചത്​. പുതിയ രോഗബാധിതരിൽ ആറുപേർ വിദേശത്തുനിന്ന്​ വന്നവരും 520 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

സൗദിയിൽ ഒൻപതു പേർ കൂടി കോവിഡ് ബാധിച്ച് ചൊവ്വാഴ്ച്ച മരിച്ചു. 34നും 75നും ഇടയിൽ പ്രായമുള്ള എട്ട് പ്രവാസികളും ഒരു സ്വദേശിയുമാണ് മരിച്ചത്. മൂന്ന് പേർ വീതം മക്കയിലും ജിദ്ദയിലും ഓരോരുത്തർ റിയാദ്, മദീന, ബുറൈദ എന്നിവിടങ്ങളിലുമാണ് മരിച്ചതെന്നും, രാജ്യത്തെ ആകെ മരണസംഖ്യ 200ലെത്തിയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read : വാഹനാപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

പുതുതായി 1595 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 30251ലെത്തി. 955 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 5431 ആയി ഉയർന്നു. 24620പേരാണ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 365,093 എണ്ണം കോവിഡ് ടെസ്റ്റുകൾ നടത്തി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 19 ദിവസം പിന്നിട്ടുവെന്നും, വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഒമാനിൽ വിദേശികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 98 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 56 വിദേശികളും 42 പേർ ഒമാൻ സ്വദേശികളുമാണെന്നും രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2735 ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 858ആയി ഉയർന്നു. 12 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ഖത്തറിൽ ആശങ്ക ഒഴിയുന്നില്ല, കോവിഡ് 19 ബാധിതരുടെ എണ്ണം 17000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,967 പേരില്‍ നടത്തിയ പരിശോധനയിൽ 951 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,142ലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന രോഗസംഖ്യ 700 ല്‍ നിന്നും ഇന്ന് 951 ലേക്ക് എത്തുകയായിരുന്നു. രോഗ മുക്തരായവരുടെ എണ്ണം 1 ,924ആയി ഉയർന്നു. 15,206 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12പേർ രാജ്യത്ത് മരണപ്പെട്ടു. പരിശോധനക്ക് വിധേയമാകുന്നവരുടെ ആകെ എണ്ണം 1,09762ലെത്തി.

യു.എ.ഇയില്‍ 462 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 187 പേര്‍ക്ക് രോഗം ഭേദമായി. 9 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 15,192 ഉം ഭേദപ്പെട്ടവരുടെ എണ്ണം 3,153 ഉം മരണങ്ങൾ 146 ഉം ആയതായും, 28,000 ത്തിലധികം പുതിയ ടെസ്റ്റുകളും രാജ്യത്ത് നടത്തിയതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം 567 കേസുകളാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്- 19 കേസുകള്‍ യു.എ.ഇയില്‍ വ്യപിക്കുന്നത് തുടരുമ്പോഴും രോഗമുക്തി നേടുന്നത് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായിട്ടുണ്ട്. തിങ്കളാഴ്ച 203 പേര്‍ക്കാണ് രോഗം ഭേദമയത്. കോവിഡ് -19 ടെസ്റ്റിംഗും രാജ്യം ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു. അബുദാബിയിലെ മുസഫയിൽ ഒരു പുതിയ പരിശോധനാ കേന്ദ്രം തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button