Latest NewsNewsInternational

റഷ്യയില്‍ കോവിഡ് സ്ഥിതിഗതികള്‍ ഗുരുതരനിലയിലേക്ക്; ഒറ്റ ദിവസം 10,000 ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മോസ്കോ : ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞിരിക്കുകയാണ്. രണ്ടര ലക്ഷത്തിലേറെ പേരാണ് ഇതിനോടകം ലോകത്ത് മരിച്ചിരിക്കുന്നത്. 212 രാജ്യങ്ങളിലായിട്ട് കോവിഡ് സ്ഥിരീകരിച്ചതിൽ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്.  49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12.12 ലക്ഷമാണ്. 69,921പേരാണ് ഇതുവരെ അമേരിക്കയില്‍ മരണപ്പെട്ടത്.

കോവിഡ് വ്യാപനത്തില്‍ റഷ്യയില്‍ സ്ഥിതിഗതികള്‍ ഗുരുതരനിലയിലേക്കാണ് പോകുന്നത്. ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,623 പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1,24,054 ആയി.

24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ മരിച്ചത്. ഇതോടെ റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി. മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 62,658 പേരിലാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button