Latest NewsNewsIndiaBusiness

ലോക്ക് ഡൗൺ നീട്ടിയപ്പോൾ ഇന്ത്യന്‍ ഓഹരികൾക്ക് സംഭവിച്ചത്

കൊച്ചി: രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നപ്പോൾ ഇന്ത്യന്‍ ഓഹരികൾക്ക് ഇടിവ് സംഭവിച്ചു. സെന്‍സെക്‌സ് 2,002 പോയിന്റിടിഞ്ഞ് (5.94 ശതമാനം) 31,715ലും നിഫ്‌റ്രി 566 പോയിന്റ് (5.74 ശതമാനം) നഷ്‌ടവുമായി 9,293ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരുവേള സെന്‍സെക്‌സ് 2,085 പോയിന്റ് ഇടിഞ്ഞിരുന്നു.

മുറിവേറ്റ വഴികള്‍

1. ലോക്ക്‌ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍‌ മേയ് 17വരെ നീട്ടി

2. ആഗോള സമ്ബദ്‌വ്യവസ്ഥ കൊവിഡ്മൂലം തകര്‍ന്നിരിക്കേ വീണ്ടും ആരംഭിച്ച അമേരിക്ക-ചൈന തര്‍ക്കം

3. ഇന്ത്യയുടെ മാനുഫാക്‌ചറിംഗ് വളര്‍ച്ച മാര്‍ച്ചിലെ 51.8ല്‍ നിന്ന് ഏപ്രിലില്‍ 27.4ലേക്ക് ഇടിഞ്ഞത്.

4. കോര്‍പ്പറേറ്ര് കമ്ബനികളുടെ മോശം ജനുവരി-മാര്‍ച്ച്‌പാദ പ്രവര്‍ത്തനഫലം

5. ആഗോള ഓഹരികളിലെ തളര്‍ച്ച

നോവറിഞ്ഞവര്‍

മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്‌റ്രീല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, വേദാന്ത എന്നിവ കനത്ത നഷ്‌ടം കുറിച്ച പ്രമുഖ ഓഹരികള്‍.
₹5.82 ലക്ഷം കോടി

സെന്‍സെക്‌സിന്റെ മൂല്യത്തില്‍ നിന്ന് ഇന്നലെ ചോര്‍ന്നത് 5.82 ലക്ഷം കോടി രൂപ. മൂല്യം 129.41 ലക്ഷം കോടി രൂപയില്‍ നിന്ന് 123.58 ലക്ഷം കോടി രൂപയായി താഴ്ന്നു.

വലിയ വീഴ്ചകള്‍

(സെന്‍സെക്‌സിന്റെ ഏറ്റവും വലിയ ഇടിവുകള്‍ – പോയിന്റില്‍)

മാര്‍ച്ച്‌ 23, 2020 : 3,934
മാര്‍ച്ച്‌ 12, 2020 : 2,919
മാര്‍ച്ച്‌ 15, 2020 : 2,713
മേയ് 04, 2020 : 2,002
₹75.71

ഓഹരികളുടെ തകര്‍ച്ച രൂപയ്ക്കും വിനയായി. ഡോളറിനെതിരെ 60 പൈസ ഇടിഞ്ഞ് 75.71ലാണ് വ്യാപാരാന്ത്യം രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button