KeralaLatest NewsNews

തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായി കേരളത്തിലേയ്ക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരണം

കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് ലോഡുമായി കേരളത്തിലേയ്ക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരണം. തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 3 ന് രാവിലെ 6 മണിക്ക് ആണ് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്.തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ്4 ന് തിരികെ പോയി.

read also : രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ 17ന് അവസാനിക്കാനിരിക്കെ പുതിയ കര്‍മപദ്ധതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എടുത്ത സാമ്പിള്‍ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button