Latest NewsNewsIndia

കൊലക്കേസ് പ്രതി ജയിലിൽ വച്ച് സ്വന്തം ജനനേന്ദ്രിയം അറുത്തു മാറ്റി; ദൈവത്തിനുള്ള സമ്മാനമാണ് തന്റെ ജനനേന്ദ്രിയമെന്നും പ്രതി; ​ഗുരുതരാവസ്ഥയിൽ

സഹ തടവുകാരാണു രക്തത്തില്‍ കുളിച്ചു കിടന്ന വിഷ്ണുവിനെ കണ്ടത്

ഭോപ്പാൽ; പ്രതി ജയിലിൽ വച്ച് സ്വന്തം ജനനേന്ദ്രിയം അറുത്തു മാറ്റി, ഭോപ്പാലിലെ ഗ്വാളിയോറില്‍ കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചു, 25കാരനായ വിഷ്ണു കുമാര്‍ എന്ന തടവുകാരനാണ് ജനനേന്ദ്രിയം മുറിച്ചത്, ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പുറത്ത്. ദൈവത്തിനുള്ളതാണെന്ന് പ്രതി പറഞ്ഞെന്ന് ജയിൽ അധികൃതരും വ്യക്തമാക്കി.

ഏതാനും വർഷങ്ങളായി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് വിഷ്ണു കുമാര്‍ ജയിലില്‍ കഴിയുന്നത്, ജയിലിനുള്ളിലെ ക്ഷേത്രത്തില്‍ രാവിലെ 6.30ന് പ്രാര്‍ഥിച്ച ശേഷമാണ് ഇയാള്‍ ജനനേന്ദ്രിയം മുറിച്ചതെന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു, കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹ തടവുകാരാണു രക്തത്തില്‍ കുളിച്ചു കിടന്ന വിഷ്ണുവിനെ കണ്ടത്, തുടര്‍ന്നു ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

പക്ഷേ തന്റെ ജനനേന്ദ്രിയം മുറിക്കാനുണ്ടായ സാഹചര്യം, ജനനേന്ദ്രിയം ബലി നൽകണമെന്ന് ദൈവം സ്വപ്നത്തിൽ വന്ന് പറഞ്ഞതിനാലാണെന്ന് വിഷ്ണു വ്യക്തമാക്കി, 2018മുതൽ വിഷ്ണു തടവിൽ കഴിയുകയാണെന്ന് അധികൃതരും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button