Latest NewsNewsIndia

മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടാൻ സാധ്യത

ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. വ്യക്തികളെയും വാണിജ്യ മേഖലയെയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

ശനിയാഴ്ചയാണ് ലോക്ക്ഡൗൺ വീണ്ടും നീട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. മെയ് 17 വരെയാണ് നിയന്ത്രണങ്ങൾ. രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് മൂന്നായി വിഭജിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ മൊറട്ടോറിയം നീട്ടണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ലോക്ക് ഡൗൺ ആരംഭിച്ചത് മാർച്ച് 25 നാണ്. മാർച്ച് 27 നാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കാണ് വായ്പ തിരിച്ചടവിന് ഇളവ് അനുവദിച്ചത്. ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് സ്വകാര്യ ബാങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ വായ്പകൾക്ക് മൊറട്ടോറിയം നീട്ടുന്ന കാര്യവും ചർച്ച ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button