Latest NewsNewsIndia

ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് തീവ്ര ബാധിത മേഖലകളുടെ എണ്ണം കുറഞ്ഞു. കണ്ടെയ്ന്‍മെന്റ് പട്ടികയില്‍ നിന്ന് മൂന്ന് മേഖലകളെ കൂടി ഒഴിവാക്കി. ഡല്‍ഹിയില്‍ 4,898 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,431 പേര്‍ രോഗമുക്തി നേടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 46,000 കവിഞ്ഞു. രോഗബാധിതരുടെ ആകെ എണ്ണം 46433 ആയി. 12,727 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 1568 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ 38 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജസ്ഥാനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 3099 ആയി ഉയര്‍ന്നു.

ALSO READ: കോവിഡ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച ആടും, പപ്പായയും അടക്കമുള്ളവ പോസിറ്റീവ്; ഞെട്ടലോടെ ഒരു രാജ്യം

ഗുജറാത്തില്‍ 5804 കേസുകളും തമിഴ്‌നാട്ടില്‍ 3550 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കൊറോണ രോഗികളുടെ എണ്ണം 14,000 കടന്നു. 2465 പേര്‍ക്ക് രോഗം ഭേദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button