Latest NewsNewsSaudi ArabiaGulf

ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

മക്ക : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒറുവുമ്പുറം സ്വദ്ദേശി മുഹമ്മദ്‌ റഫീഖ് (48) ആണ് സൗദിയിൽ ‌ മക്കയിലെ അജ്‌യാദ്‌ ആശുപത്രിയിൽ മരിച്ചത്‌. പിതാവ്‌: ഹംസ, മാതാവ്‌:മൈമൂന, ഭാര്യ: ശബ്‌ന. ഇതോടെ സൗദിയിൽ ‌ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ട്‌ ആയി.

കഴിഞ്ഞ ദിവസം സൗദിയിൽ ഏഴു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മക്കയിൽ നാല്, ജിദ്ദയിൽ മൂന്ന് എന്നിങ്ങനെ 39നും 87നും ഇടയിൽ പ്രായമുള്ള വിദേശികളാണ് മരിച്ചതെന്നും,രാജ്യത്തെ മരണസംഖ്യ 191 ആയെന്നും അധികൃതർ അറിയിച്ചു. പുതുതായി 1645ആളുകളിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 28656ലെത്തി. 342 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4476 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 23989.പേരിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Also read : യു.എ.ഇയിലെ പുതിയ കൊറോണ വൈറസ് കേസുകളില്‍ നേരിയ കുറവ് : 9 മരണം

പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. അതിൽ 19 ശതമാനം സൗദികളും ബാക്കി 81 ശതമാനവും വിദേശികളുമാണ്. നാല് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ ആരംഭിച്ചിട്ട് 18 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button