Latest NewsIndiaNews

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടത്തിയ എ.എസ്.ഐ അറസ്റ്റിൽ

ലക്‌നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടത്തിയ എ.എസ്.ഐ അറസ്റ്റിൽ. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തന്‍വീര്‍ ഖാൻ ആണ് അറസ്റ്റിലായത്. ഏപ്രില്‍ 24നാണ് ഇയാള്‍ യു പി മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് വൈറലായതോടെ ഉത്തര്‍പ്രദേശുകാരായ രണ്ട് പേര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ALSO READ: മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടാൻ സാധ്യത

തന്‍വീര്‍ ഖാന്റെ അറസ്റ്റ് ബീഹാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നളന്ദയില്‍ വച്ചാണ് ഉത്തര്‍പ്രദേശ് പൊലീസാണ് തന്‍വീര്‍ ഖാനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്ന് സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button