KeralaNattuvarthaLatest NewsNews

അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ; അസി. കലക്ടറായി ചുമതലയേൽക്കുന്ന ശ്രീധന്യാ സുരേഷ് ഐ.എ.എസിനു ആശംസകൾ നേർന്ന് സന്ദീപ് ജി വാര്യർ

പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനിയിലെ സുരേഷ്, കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ

കൽപ്പറ്റ; കേരളത്തിൽ ആദിവാസി വിഭാഗത്തില്‍ നിന്ന് സംസ്ഥാനത്ത് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിക്കപ്പെട്ടു, വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കായിരുന്നു കരസ്ഥമാക്കിയത്.

തന്റെ ഇല്ലായ്മകളോട് പൊരുതി, ശ്രീധന്യ കുറിച്യ വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു, പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനിയിലെ സുരേഷ്, കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. 759 പേര്‍ പരീക്ഷയെഴുതിയ ബാച്ചില്‍ തൃശൂര്‍ സ്വദേശിയായ ശ്രീലക്ഷ്മി റാമിന് 29-ാം റാങ്ക് ആണ് നേടിയെടുത്തത്.

കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിക്കപ്പെട്ട ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങളുമായി എത്തയിരിക്കുകയാണ് സന്ദീപ് ജി വാര്യർ, അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യയുമായി ശ്രീധന്യാ സുരേഷ് ഐ.എ.എസ് കോഴിക്കോട് അസി. കലക്ടറായി ചുമതലയേൽക്കുന്നു എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

വനവാസി വിഭാഗത്തിൽ കേരളത്തിൽ നിന്നും ആദ്യമായി ഐഎഎസ് ലഭിക്കുന്ന വ്യക്തിയാണ് വയനാട് ജില്ലക്കാരിയായ ശ്രീധന്യ സുരേഷ്. ശ്രീധന്യയുടെ നേട്ടം വനവാസി സമാജത്തിലെ വരും തലമുറയ്ക്ക് പ്രേരണയും ഊർജ്ജവുമാകട്ടെ എന്നും സന്ദീപ് ജി വാര്യർ കുറിച്ചു.

https://www.facebook.com/Sandeepvarierbjp/posts/3803300796378325

shortlink

Related Articles

Post Your Comments

Related Articles


Back to top button