Latest NewsNewsBusiness

ഓഹരി വിപണി : ആരംഭത്തിലെ നേട്ടം കൈവിട്ടു, ഇന്നും അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണിയിൽ ആരംഭത്തിലെ നേട്ടം കൈവിട്ടു, ഇന്നും നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 261.84 പോയിന്റ് താഴ്ന്നു 31,453.51ലും നിഫ്റ്റി 87.90 പോയിന്റ് താഴ്ന്നു 9205.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 858 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1504 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 186 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം എന്നീമേഖലകളിലൊഴികെയുള്ള ഓഹരികള്‍ നഷ്ടംനേരിട്ടു. റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ,എംആന്‍ഡ്എം,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ബജാജ് ഫിനാന്‍സ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് ,എസ്ബിഐ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button