KeralaLatest NewsNews

ഓണത്തിന് മലയാളികൾ അണിയാന്‍ പോകുന്ന ഡിസൈനര്‍ മാസ്ക്കിന്‍റെ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

കോവിഡ് ഭീതി ഒഴിഞ്ഞാലും മാസ്കിന്റെ ഉപയോഗം തുടരണമെന്ന നിർദേശമുണ്ട്

തിരുവനന്തപുരം : കോവിഡ് ഭീതിയിൽ മാസ്ക്കുകളുടെ ഉപയോഗം വ്യാപകമായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മാസ്കുകൾ നിർബന്ധമായി ധരിച്ചിരിക്കണം എന്ന ഉത്തരവ്  സർക്കാർ പുറത്തിറക്കുകയും ചെയ്തു. കോവിഡ് ഭീതി ഒഴിഞ്ഞാലും മാസ്കിന്റെ ഉപയോഗം തുടരണമെന്ന നിർദേശമുണ്ട്. ഇതോടെ മാസ്കുകൾ നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന കാര്യം ഉറപ്പായി.

വീട്ടുകളിലും നിരവധി പേരാണ് മാസ്ക്കുകള്‍ നിർമിക്കുന്നത്. ഇപ്പോഴിതാ ഓണത്തിന് മലയാളി അണിയാന്‍ പോകുന്ന മാസ്ക്കുകള്‍ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് എം.പി ശശി തരൂര്‍.  ‘ഓണക്കാലത്തേക്കുള്ള ഡിസൈനര്‍ മാസ്ക്കുകളുടെ നിര്‍മാണം ആരംഭിച്ചു. അതാണ് മലയാളി’ എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ മാസ്ക്കിന്‍റെ ചിത്രം പങ്കുവെച്ചത്. ക്രീം നിറത്തിലുള്ള തുണിയില്‍ സ്വര്‍ണകരയുമായി തുന്നിയ മാസ്ക്ക് ട്വിറ്ററില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.

ശശി തരൂര്‍ തന്‍റെ പോസ്റ്റിനൊപ്പം കസവു മാസ്ക്കുകള്‍ നിര്‍മിക്കുന്നതെങ്ങനെ എന്നും വിശദീകരിക്കുന്നുണ്ട്. ഇതോടെ പലരും കസവുമാസ്ക്കുകള്‍ തുന്നി അതിന്‍റെ ചിത്രം മറുപടിയായി പോസ്റ്റ്  ചെയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button