Latest NewsKeralaEducationNews

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ : പുതിയ തീരുമാനമിങ്ങനെ

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്താൻ ധാരണ. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചേക്കും. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കും.

Also read : സംസ്ഥാനത്ത് വീണ്ടും കോവിഡ് – 19 സ്ഥിരീകരിച്ചു

അടുപ്പിച്ചുള്ള ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. പൊതുഗതാഗതം ആരംഭിച്ചതിന് ശേഷം മതിയോ പരീക്ഷ എന്ന വിഷ യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതിന് മുമ്പാണെങ്കില്‍ കുട്ടികളെ സമയത്ത് സ്‌കൂളിലെത്തിക്കാന്‍ ബദല്‍ മാര്‍ഗം ഒരുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button