KeralaLatest News

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിന് ശേഷമുണ്ടാകുമെന്ന് സൂചന

ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്തുമെന്ന് സൂചന . പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക . പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ മാത്രം. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം

.പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌ രണ്ടുനിര്‍ദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുവെക്കുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുമെന്നതിനാല്‍ പരീക്ഷ കഴിവതും നേരത്തേ നടത്താമെന്നും അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും പരീക്ഷ നടത്താമെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ട്.കഴിഞ്ഞ പരീക്ഷകളുടെ ഉത്തരപേപ്പറുകള്‍ അദ്ധ്യാപകരുടെ വീട്ടില്‍നല്‍കി മൂല്യനിര്‍ണയം നടത്തിക്കുക, ക്യാമ്പുകളുടെ എണ്ണം പരമാവധി കൂട്ടി പഴയ രീതിയില്‍ മൂല്യനിര്‍ണയം നടത്തുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

കോവിഡ്: യുഎഇയിൽ മരിക്കുന്ന നാലിൽ ഒരാൾ മലയാളിയെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഫാള്‍സ് നമ്പര്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് ഉത്തരപേപ്പര്‍ നല്‍കുന്നതില്‍ സംശയമുണ്ട്. ഇക്കാര്യത്തിലും നയപരമായ തീരുമാനം വേണം. ലോക്ഡൗണ്‍ കാലത്ത് ദൂരെസ്ഥലങ്ങളില്‍നിന്ന് അദ്ധ്യാപകര്‍ക്ക് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഉത്തരപേപ്പര്‍ വീട്ടിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button