Latest NewsNewsInternational

വുഹാനില്‍ നിന്നാണോ വൈറസ് ഉത്ഭവം : ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ജനങ്ങളെ നിശബ്ദരാക്കി ചൈനീസ് സര്‍ക്കാര്‍

ബെയ്ജിംഗ് : ലോകം മുഴുവനും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് സംശയം ഉന്നയിച്ച ജനങ്ങളെ നിശബ്ദരാക്കി ചൈനീസ് സര്‍ക്കാര്‍. എന്താണു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, കൊറോണ മുക്തരായവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമായ സാധാരണ ചൈനക്കാര്‍ പറയുന്നു. കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്ന തരത്തില്‍ അപകടകാരിയാണെന്ന വിവരം മറച്ചുവച്ച അധികൃതരാണ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇവരുടെ പരാതി. പലരും സര്‍ക്കാരിനെതിരെ നിയമനടപടിക്കു സാധ്യതകളും തേടുന്നു. എന്നാല്‍ ഇവരെയെല്ലാം നിശബ്ദരാക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

read also : തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായി കേരളത്തിലേയ്ക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരണം

ന്യൂയോര്‍ക്കില്‍ കഴിയുന്ന ചൈനീസ് സാമൂഹിക പ്രവര്‍ത്തകനായ യാങ് ഷാന്‍ക്വിങ്ങിനു ലഭിച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ നിയമനടപടിക്കു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് യാങ്ങിനെ സമീപിക്കുന്നത്. രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ച മകനും ക്വാറന്റീനില്‍ ഭാര്യാപിതാവ് മരിച്ച യുവാവും നിയമനടപടിക്കുള്ള സാധ്യത തിരക്കി യാങ്ങിനെ സമീപിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇവരില്‍ പലരും നിലപാടു മാറ്റി. ചിലര്‍ പ്രതികരിക്കുന്നു പോലുമില്ലെന്ന് യാങ് പറഞ്ഞു. ഇവരില്‍ രണ്ടു പേരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞുവെന്നും യാങ് പറഞ്ഞു.</p>

shortlink

Related Articles

Post Your Comments

Related Articles


Back to top button