Latest NewsNewsIndia

കശ്മീരിൽ വീണ്ടും ഭീകരാക്രമണം: നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്ക്

ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സിഐഎസ്എഫ് ജവാൻമാർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്

ന്യൂഡല്‍ഹി : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം.ആക്രമണത്തിൽ നാല് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു.കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാർക്കു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്.

ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം രണ്ടിടത്ത് ഭീകരർ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമിൽ നിന്ന് വീണ്ടും ഭീകരാക്രമണ വാർത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമിൽ പവർ സ്റ്റേഷന് കാവൽ നിന്ന സിഐഎസ്എഫ് ജവാൻമാർക്ക് നേരേയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പിന്നാലെ ഹന്ദ്വാരയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ജവാൻമാർ വീരമൃത്യു വരിച്ചു. മേഖലയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് ജവാൻമാർക്ക് നേരെ തീവ്രവാദികളുടെ സംഘം മറഞ്ഞിരുന്നു വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് വിവരം. ലോകം മുഴുവൻ കൊറോണയ്‌ക്കെതിരെ പോരാടുമ്പോഴും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button