KeralaLatest NewsNews

പ്രവാസികളെ ഒഴിപ്പിക്കല്‍ : മൂന്ന് കപ്പലുകള്‍ പുറപ്പെട്ടു

കൊച്ചി • കോവിഡ് -19 പകർച്ചവ്യാധി മൂലം മാലിദ്വീപിലും യു.എ.ഇയിലും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ മൂന്ന് നാവിക കപ്പലുകൾ അയച്ചതായി പ്രതിരോധ വക്താവ് ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു.

ഐ.എൻ.എസ് മഗറിനോപ്പം മുംബൈ തീരത്ത് വിന്യസിച്ചിരുന്ന ഐ.എൻ.എസ് ജലാശ്വയും തിങ്കളാഴ്ച രാത്രി മാലദ്വീപിലേക്ക് തിരിച്ചുവിട്ടതായി അദ്ദേഹം പറഞ്ഞു.

പ്രവാസികളെ ഒഴിപ്പിക്കുന്നതിനായി ഐ‌.എൻ.‌എസ് ഷാർദുൽ ദുബായിലേക്ക് തിരിച്ചതായും വക്താവ് പറഞ്ഞു.

മൂന്ന് കപ്പലുകളും കൊച്ചിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഐ‌.എൻ‌.എസ് മഗറും ഐ‌.എൻ‌.എസ് ഷാർദുലും സതേൺ നേവൽ കമാൻഡിന്റെ കപ്പലുകളാണ്. ഐ‌.എൻ‌.എസ് ജലാശ്വ ഈസ്റ്റേൺ നേവൽ കമാൻഡിൽ നിന്നുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button