Latest NewsUAENewsGulf

ആദ്യം സ്വദേശത്തേയ്ക്ക് മടങ്ങുന്നത് മലയാളികള്‍ : ഈ മാസം ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും വിമാനങ്ങള്‍ : യാത്രക്കാരുടെ എണ്ണവും മറ്റുവിവരങ്ങളും പുറത്തുവിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിയ്ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പുറത്തുവിട്ടത്.. ഇതനുസരിച്ച് ആദ്യ ദിവസമായ ഈ മാസം ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് വിമാനങ്ങള്‍ പറക്കുകയെന്ന് വ്യക്തമാക്കി.

read also : 12 രാജ്യങ്ങള്‍, 64 വിമാനങ്ങള്‍, ആദ്യ ആഴ്ച മടങ്ങുന്നത് പതിനായിരങ്ങള്‍ : ചരിത്രത്താളുകളില്‍ ഇടംപിടിച്ച് കേന്ദ്രസര്‍ക്കാറിന്റെ മെഗാദൗത്യം

ഈ രണ്ട് കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തതനുസരിച്ച് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും തീരുമാനിക്കുമെന്നും അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ദുരിതത്തിലായ തൊഴിലാളികളെയാണ് കൊണ്ടുപോവുക. തുടര്‍ന്ന് വയോജനങ്ങള്‍, അടിയന്തരമായി ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിസന്ധിയിലായ സന്ദര്‍ശക വീസക്കാര്‍, ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവര്‍ തുടങ്ങിയവരെ യാത്രയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button