Latest NewsKeralaNews

സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നു പഠനം

തിരുവനന്തപുരം : കോവിഡ്-19 സംബന്ധിച്ച് കേരളത്തെ ആശങ്കയിലാഴ്്ത്തുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികള്‍ വരെ ഉണ്ടാകാന്‍ സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം. യുഎസില്‍ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കല്‍ സിഗ്നല്‍ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണന്‍ ഉണ്ണിക്കൃഷ്ണന്‍, ഡേറ്റ സയന്റിസ്റ്റും മെഷീന്‍ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണു വിലയിരുത്തല്‍.

read also : സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് : മുഖ്യമന്ത്രി പിണറായി വിജയന്റെ അറിയിപ്പ് ഇങ്ങനെ

കേരളത്തില്‍ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്നതും രോഗലക്ഷണങ്ങളില്ലാത്ത ഒട്ടേറെ രോഗികളുണ്ടെന്നതുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍.

കടപ്പാട്
മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button