Latest NewsSaudi ArabiaNews

നിര്‍ത്തിയിട്ടിരുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മക്ക : വാഹനാപകടത്തില്‍, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം .മലപ്പുറം ജില്ലയിലെ ക്ലാരിമുച്ചിക്കല്‍ കവിങ്ങലപടി സ്വദേശി കണ്ടില്‍ മുസ്തഫ(53)ആണ് മക്കയിൽ മരിച്ചത്. ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തുനിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മുസ്തഫയെ ഇടിക്കുകയായിരുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും .ഭാര്യ: റംല, മകന്‍: ശാഫി.

shortlink

Related Articles

Post Your Comments

Related Articles


Back to top button