KeralaLatest NewsIndia

ആംബുലന്‍സിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം : മൂന്നംഗ സംഘം പിടിയില്‍

രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിനു സമീപത്തു നിന്ന് ആംബലന്‍സ് കഴുകുന്നത് കണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസെത്തി വാഹനം കസ്റ്റഡയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികത ഇല്ലെന്നു പറഞ്ഞ് വിട്ടയച്ചതായിരുന്നു.

കോഴിക്കോട്: ആംബുലന്‍സില്‍ യുവതിയുമായി ഒളിച്ചോടാനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയില്‍ എത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് വടകരയിലേക്ക് ആംബുലന്‍സിലെത്തിയ മൂന്ന് യുവാക്കളാണ് പോലീസ് പിടിയിലായത്.ഇന്നു പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു. രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിനു സമീപത്തു നിന്ന് ആംബലന്‍സ് കഴുകുന്നത് കണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസെത്തി വാഹനം കസ്റ്റഡയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തതില്‍ അസ്വാഭാവികത ഇല്ലെന്നു പറഞ്ഞ് വിട്ടയച്ചതായിരുന്നു.

പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യാനൊന്നും പോലീസ് തയ്യാറായില്ല. സ്‌റ്റേഷനില്‍ നിന്നു സൂത്രത്തില്‍ രക്ഷപ്പെട്ട ഇവര്‍ നേരെ കുരിയാടി ഭാഗത്തേക്കാണ് പോയത്. ഇവിടെ പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി കാര്യങ്ങള്‍ നീക്കുകയായിരുന്നു. ഇതിനിടയില്‍ ഇതുവഴി എത്തിയ റവന്യു സംഘം ചോദിച്ചപ്പോള്‍ മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പോലീസിനെ അറിയിച്ചു.

പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി കിട്ടിയത്.പിടിയിലായ ഒരാളുടെ കാമുകി വടകര സ്വദേശിയാണ്. കാമുകിയെ തിരുവനന്തപുരത്തെക്ക് കൊണ്ടു പോകുന്നതിനാണ് യുവാക്കള്‍ ആംബുലന്‍സുമായി എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആംബുലന്‍സില്‍ സഞ്ചരിച്ചാല്‍ ആരും പിടികൂടില്ലെന്ന നിഗമനത്തിലാണ് യുവാക്കള്‍ ഒളിച്ചോട്ടത്തിന് ആംബുലന്‍സ് തെരഞ്ഞെടുത്തത്.

വടകരയില്‍ വച്ചു പോലീസ് നടത്തിയ പരിശോധനയില്‍ ഇതര ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് അടക്കമുള്ള ഒരു രേഖകളും ഇവരുടെ കൈയില്‍ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ വ്യക്തമായത്. സംഭവത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആംബുലന്‍സില്‍ യാത്ര ചെയ്തതിന് ഇവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.ഇതുസംബന്ധിച്ച്‌ പോലീസ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button