Latest NewsNewsMobile PhoneTechnology

ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യും : ഷാവോമി

ബെംഗളൂരു : സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും ജീവനക്കാര്‍ക്കിടയില്‍ ആപ്പ് നിര്‍ബന്ധമാക്കിയെന്നും ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു ജെയ്ന്‍ പറഞ്ഞു.

Also read : എല്ലാതരം ഉല്‍പ്പന്നങ്ങളുടെയും വിതരണം പുനരാരംഭിച്ച് സ്‌നാപ്ഡീല്‍

പുതിയ ഫോണുകളിലെ ആദ്യ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഉത്തരവ് വരുന്ന പക്ഷം പുതിയ ഫോണുകളിൽ ഉൾപ്പെടുത്തും. ആരോഗ്യസേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്വകാര്യതാ ആശങ്കകള്‍ വേണ്ട. ആപ്പ് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ പ്രശ്‌നമൊന്നുമില്ല. ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് അപേക്ഷിക്കാനേ പറ്റൂവെന്നും നിര്‍ബന്ധിക്കില്ലെന്നും ജെയ്ന്‍ വ്യക്തമാക്കി.

പൊതു,സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് സര്‍ക്കാർ  നിര്‍ദേശിച്ചിട്ടുള്ളത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button