Latest NewsNewsSaudi ArabiaGulf

കോവിഡ് ഭീഷണിക്കിടെ, ലഹരി മരുന്ന് കടത്താൻ ശ്രമം : യുവാക്കൾ പിടിയിൽ

റിയാദ് : സൗദിയിൽ കോവിഡ് ഭീഷണിക്കിടെയും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മൂന്ന് പേരെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. 643 ലഹരി ഗുളികകളും ഹാഷിഷ് ശേഖരവും ഇവരിൽ നിന്നും പിടിച്ചെടുത്തതായി റിയാദ് പൊലീസ് വക്താവ് കേണല്‍ ശാകിര്‍ അല്‍തുവൈജിരി പറഞ്ഞു. കര്‍ഫ്യൂ ലംഘിച്ച് സഞ്ചരിച്ച സംഘത്തിന്റെ കാര്‍ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാര്‍ തടഞ്ഞതോടെ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പിന്തുടര്‍ന്ന യുവാക്കളെ പോലീസ് പിടികൂടുകയുമാ യിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button