Latest NewsJobs & VacanciesNews

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

തൃശൂർ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടുവും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. ഫോൺ: 0487 2333050, 9400408120.

Also read : കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ആണ് യോഗ്യത. പ്രായപരിധി 60 വയസ്സ്. താൽപര്യമുളളവർ മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 9446621901, 9496248772.

shortlink

Related Articles

Post Your Comments

Related Articles


Back to top button