Latest NewsNewsIndia

ഇമ്രാൻ ഖാന് സഹിക്കാൻ കഴിയുന്നില്ല; ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നതിൽ വിമർശനവുമായി പാക്കിസ്ഥാൻ

ഇന്ത്യ കഴിഞ്ഞ വർഷം പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടങ്ങളിലും ഇത്തരത്തിൽ പാക് അധീന പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കശ്മീരിനെ ഉൾപ്പെടുത്തുന്നതിൽ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്ത്. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന്‌ പൊള്ളുന്ന വേദനയോടെ ഇമ്രാൻ ഖാൻ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലൂടെ പാക് അധീന കശ്മീരിലെ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥ പ്രവചിച്ചിരുന്നു.

പാക് അധീന കശ്മീർ പ്രദേശങ്ങളെ കൂടി കാലാവസ്ഥ പ്രവചന പട്ടികയിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഉൾപ്പെടുത്തിയത് അടുത്തിടെയാണ്. ഇന്ത്യ കഴിഞ്ഞ വർഷം പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടങ്ങളിലും ഇത്തരത്തിൽ പാക് അധീന പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾക്ക് എതിരാണെന്നാണ് പാകിസ്താന്റെ വാദം.

ALSO READ:ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി പിടിയിൽ

കഴിഞ്ഞ വർഷം ഇന്ത്യ പുറത്തിറക്കിയ പുതിയ മാപ്പുകളിലും പാക് അധീന കശ്മീർ പ്രദേശങ്ങൾ പുതിയതായി രൂപം കൊണ്ട ജമ്മുകശ്മീർ യൂണിയൻ ടെറിട്ടറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗിൽജിത് എന്ന സ്ഥലം പാകിസ്താൻ അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്നതും മുസാഫറാബാദ് പാക് അധീന കശ്മീരിലുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button