KeralaLatest NewsNews

വന്ദേ ഭരത് മിഷന്‍ : കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു

ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു. 20 ഗര്‍ഭിണികളും 41 മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ളവരും നിരവധി മുതിര്‍ന്ന പൗരന്മാരും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ട്. രാത്രിയോടെ വിമാനം കണ്ണൂരിലെത്തും.

അതേസമയം, ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും പുറപ്പെട്ടു. 6 കുഞ്ഞുങ്ങള്‍ അടക്കം 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 8 മണിയോടെ വിമാനം കൊച്ചിയിലെത്തും.

ഞായറാഴ്ച സര്‍വീസ് മുടങ്ങിയ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സമയം വൈകുന്നേരം 5.30 ന് ദോഹയില്‍ നിന്ന് യാത്ര തിരിക്കും. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെ വിമാനം തിരുവനന്തപുരത്തെത്തും.

മൂന്ന് വിമാനങ്ങളിലായി 500 ലേറെ പ്രവാസികളാണ് ഇന്ന് നാട്ടിലേക്ക് എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button