Latest NewsNewsIndia

കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കുന്ന കാര്യത്തിൽ നിലപട് വ്യക്തമാക്കി റെയില്‍വെ

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ അന്തര്‍ ജില്ലാ യാത്രക്കാരെ അനുവദിക്കില്ലെന്ന് റെയില്‍വെ. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിലക്കെന്ന് റെയില്‍വെ അറിയിച്ചു. പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് അല്ലാതെ മറ്റുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഈ ട്രെയിനില്‍ കയറാനാകില്ല.

ALSO READ: ഓരോ മണിക്കൂറിലും കൂടുതൽ പൊലീസുകൾ ക്വാറന്റീനിൽ; ആശങ്കയിൽ വയനാട്

ഇന്നെത്തുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിലെ സ്‌റ്റേഷനുകളില്‍ നിന്ന് എടുത്ത ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. കോഴിക്കോട് നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എടുത്ത ടിക്കറ്റുകളും എറണാകുളത്തു നിന്ന് എടുത്ത തിരുവനന്തപുരം ടിക്കറ്റും റദ്ദാക്കും. തിരിച്ചുള്ള ട്രെയിനിലും തിരുവനന്തപുരത്തു നിന്ന് കയറുന്നവര്‍ക്ക് കേരളത്തിലെ 2 സ്‌റ്റോപ്പുകളില്‍ ഇറങ്ങാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button