CinemaLatest NewsNewsEntertainmentTechnology

ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപനം തടയുനനത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ തീയറ്ററുകൾ എല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, മലയാളം, ഹിന്ദി, തമിഴ് തുടങ്ങി അഞ്ചോളം ഭാഷാചിത്രങ്ങളുടെ പട്ടിക ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ഇതിൽ പലതും തിയേറ്റര്‍ റിലീസിനായി തീയതി വരെ പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ്.

Also read : കോവിഡിനെതിരെയുള്ള പോരാട്ടം: ഏറ്റവുമധികം തുക സംഭാവന നല്‍കിയ മൂന്നാമത്തെയാളായി ഇന്ത്യക്കാരൻ

ബോളിവുഡിൽ അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന, വിദ്യ ബാലന്‍, മലയാളത്തില്‍ നിന്നും ജയസൂര്യ, കീര്‍ത്തി സുരേഷ്, തമിഴില്‍ നിന്നും ജ്യോതിക എന്നിവരുടെ പടങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഹിന്ദിയില്‍ അനു മേനോന്‍ സംവിധാനം ചെയ്ത ശകുന്തള ദേവി, ഷൂജിത്ത് സര്‍ക്കാരിന്റെ ഗുലാബോ സിതാബോ, തമിഴില്‍ ജെ.ജെ. ഫ്രെഡറിക്കിന്റെ പൊന്മകള്‍ വന്താല്‍, മലയാളമടക്കം മൂന്ന് ഭാഷകളില്‍ ഇറങ്ങുന്ന ഇശാവര്‍ കാര്‍ത്തിക്കിന്റെ പെന്‍ഗ്വിന്‍, മലയാളത്തില്‍ നരണിപ്പുഴ ഷാനവാസിന്റെ സൂഫിയും സുജാതയും, കന്നഡയില്‍ രഘു സമര്‍ഥിന്റെ ലോ, പന്നഗ ഭരണയുടെ ഫ്രെഞ്ച് ബിരിയാണി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സിനിമകൾ. വരും ദിവസങ്ങളിൽ കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.അതേസമയം ഇതിനെതിരെ ഐനോക്‌സ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button