Latest NewsKeralaIndia

ഗുജറാത്തിലെ മലയാളികളോട് മുഖം തിരിച്ചു കേരളം, ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു ഇതുവരെ അനുമതിയില്ല

ഗുജറാത്തില്‍ നിന്ന് 5088 മലയാളികള്‍ നോ‍ര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കണമെന്നും ആവശ്യപ്പെട്ട് മെയ് 14ന് കേരളം ഗുജറാത്തിനയച്ച കത്തില്‍ എഴുതിയിരുന്നു.

അഹമ്മദാബാദ്: മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ കേരളം. പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം നേരത്തെ കേരളം ഉന്നയിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് 5088 മലയാളികള്‍ നോ‍ര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കണമെന്നും ആവശ്യപ്പെട്ട് മെയ് 14ന് കേരളം ഗുജറാത്തിനയച്ച കത്തില്‍ എഴുതിയിരുന്നു.

എന്നാൽ അഹമ്മദാബാദ് റെഡ് സോണിലായ സാഹചര്യത്തിലാണ് പിന്നോക്കം പോയതെന്നാണ് സൂചന. യാത്ര പ്രതീക്ഷിച്ച്‌ അഹമ്മദാബാദിലെത്തിയ നൂറുകണക്കിന് മലയാളികള്‍ ഇതോടെ വെട്ടിലായി.അഹമ്മദാബാദില്‍ നിന്ന് ട്രെയിന്‍ യാത്ര തുടങ്ങണമെന്നും കേരളത്തിന്റെ കത്തിലുണ്ട്. അന്നു തന്നെ അഹമ്മദാബാദ് ജില്ലാ കളക്ടര്‍ കേരളത്തിന് മറുപടി കത്തെഴുതി.മെയ് 16ന് വൈകീട്ട് മൂന്നരയ്ക്ക് ട്രെയിന്‍ ഓടിക്കാനായി മലയാള സമാജം പ്രവര്‍ത്തകരുടെ സഹായത്തോടെ ഉടന്‍ നാട്ടിലെത്തിക്കേണ്ട 1500 യാത്രക്കാരുടെ ലിസ്റ്റും അയച്ചു.

പോലീസിന്റെ കണ്ണ് വെട്ടിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കടത്താൻ ശ്രമം, വാഹനവും പ്രതികളും പോലീസ് കസ്റ്റഡിയില്‍

എല്ലാവരെയും പ്രത്യേകം ബസുകളില്‍ സ്റ്റേഷനിലെത്തിക്കുമെന്നും യാത്ര തുടങ്ങും മുമ്ബ് മെഡിക്കല്‍ പരിശോധന നടത്തുമെന്നും കത്തിലുണ്ട്. കേരളത്തിന്‍റെ അനുമതി തേടിക്കൊണ്ട് അവസാനിക്കുന്ന കത്തിന് പക്ഷെ ഇതുവരെ മറുപടി കിട്ടിയില്ല.ഇതോടെ ട്രെയിന്‍ പ്രതീക്ഷിച്ച്‌ മെയ് 16ന് അഹമ്മദാബാദിലെത്തിയ മലയാളികള്‍ റെഡ് സോണില്‍ കുടുങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button