News

സംസ്ഥാനത്ത് പ്രവാസികളുമായി ഇന്നെത്തുക 6 വിമാനങ്ങൾ, ഡൽഹിയിൽ നിന്ന് മലയാളികളുമായി ശ്രമിക് ട്രെയിനും ഇന്ന് പുറപ്പെടും

ദുബായ്; സംസ്ഥാനത്ത് പ്രവാസികളുമായി ഇന്നെത്തുക 6 വിമാനങ്ങൾ, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവാസിളെയും വഹിച്ചുകൊണ്ടുള്ള ആറു വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് – കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത് – തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല – കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ് – കണ്ണൂര്‍, മസ്‌കറ്റ് – കണ്ണൂര്‍, മസ്‌കറ്റ് – കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ് നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും,, മസ്‌കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസര്‍വീസുകളുണ്ട്,, ദോഹവിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട് എന്ന് അധികൃതർ, എന്നാൽ വന്ദേഭാരത് ദൗത്യത്തില്‍ ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്,, കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 790ല്‍ 10 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

എന്നാൽ ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40ന് പുറപ്പെട്ടു. 180തിലേറെ യാത്രക്കാരുണ്ടായിരുന്നു,, റിയാദ് – കോഴിക്കോട് എയര്‍ഇന്ത്യ എ.ഐ. 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ മടങ്ങി,, ദമാം – കൊച്ചി എയര്‍ഇന്ത്യ എ.ഐ. 1908 വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്. വിമാനത്താവളങ്ങളിലൊന്നും കോവിഡ്19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല,, എന്നാല്‍, തെര്‍മല്‍ സ്‌കാനിങ് നടന്നു,, അതേസമയം, കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ശ്രമിക് ട്രെയിന്‍ വൈകിട്ട് ആറിന് ന്യൂഡല്‍ഹി സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടും,, 1304 യാത്രക്കാരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്,, ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ട്രെയിനിലുണ്ടാവുക,, ഇവരുടെ പരിശോധന രാവിലെ പത്തുമുതല്‍ നടക്കും. ഡല്‍ഹിയിലുള്ളവര്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ 12 പരിശോധനാ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരുടെ പരിശോധന നൂഡല്‍ഹിയിലെ കാനിങ് റോഡ് കേരളസ്‌കൂളില്‍ നടക്കും,, രോഗമില്ലാത്തവര്‍ക്കു മാത്രമാകും യാത്രാനുമതി,, രണ്ടു ദിവസത്തെ ഭക്ഷണം, വെള്ളം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൈയില്‍ കരുതണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,, നോര്‍ക്കയില്‍നിന്ന് സന്ദേശം ലഭിക്കാത്തവര്‍ക്ക് യാത്ര ചെയ്യാനാവില്ല,, ഓണ്‍ലൈനായി പണം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് പണം നല്‍കാന്‍ അവസരമുണ്ട്,, 975 രൂപയാണ് ടിക്കറ്റു നിരക്ക്,, നോണ്‍ എ.സി.യാണ് തീവണ്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button