Latest NewsNewsIndia

ഉംപുന്‍ ചുഴലി ശക്തിപ്പെട്ട് സൂപ്പര്‍ സൈക്ലോണായി മാറിയതിനു പിന്നില്‍ ലോക്ഡൗണോ ? ശാസ്ത്രജ്ഞര്‍ പറയുന്നു

പത്തനംതിട്ട : ഉംപുന്‍ ചുഴലി ശക്തിപ്പെട്ട് സൂപ്പര്‍ സൈക്ലോണായി മാറിയതിനു പിന്നില്‍ ലോക്ഡൗണോ ? ശാസ്ത്രജ്ഞര്‍ പറയുന്നു. ഗവേഷകര്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു. ഇതോടെ വായുമലിനീകരണവും മഴയും തമ്മിലുള്ള രഹസ്യങ്ങളും പുറത്തുവന്നേക്കും. ലോക്ഡൗണില്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞു. എയ്‌റോസോള്‍ എന്നും ബ്ലാക്ക് കാര്‍ബണ്‍ എന്നും അറിയപ്പെടുന്ന ചെറുധൂളികള്‍ക്കു മഴയുമായി ബന്ധമുണ്ട്. പൊടിനിറഞ്ഞ അന്തരീക്ഷത്തില്‍ മഴത്തുള്ളി പെട്ടെന്നു രൂപപ്പെടും.

Read Also : അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍, ഒഡീഷയെ തൊട്ടു, 180 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്

പൊടിയില്ലെങ്കില്‍ നീരാവി ഏറെക്കാലം കെട്ടിനിന്ന് അവസാനം ശക്തമായ ചുഴലിയാകും. അന്തരീക്ഷത്തിലെത്തുന്ന സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്ന എയ്‌റോസോള്‍ അന്തരീക്ഷ താപനില വര്‍ധിക്കാനും കരയിലെയും കടലിലെയും ചൂട് കുറയാനും സഹായിക്കും. ലോക്ഡൗണില്‍ പൊടി കുറഞ്ഞതോടെ ഈ പ്രക്രിയ നേരേ തിരിഞ്ഞു. അന്തരീക്ഷം തണുത്തു. ഭൗമ-സമുദ്രോപരിതല താപനില വര്‍ധിച്ചു.

മേയ് മാസത്തില്‍ ശരാശരി 30-31 ഡിഗ്രി വരെ ഉയരാറുള്ള സമുദ്ര താപനില കഴിഞ്ഞ ഏതാനും ആഴ്ചകളായി 34 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് നിലയിലെത്തി. വന്‍തോതില്‍ നീരാവി ഉയരാന്‍ ഇതു കാരണമായതായി പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറോളജിയിലെ ഗവേഷകന്‍ ഡോ. റോക്‌സ് മാത്യു പറഞ്ഞു. വെറും 18 മണിക്കൂര്‍ കൊണ്ട് ഉംപുന്‍ സൂപ്പര്‍ സൈക്ലോണായി മാറാനും കാരണമിതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button