Latest NewsKeralaIndia

വീണ്ടും നിലപാട് മാറ്റം, മതം മാറ്റ വിവാദ കേസിൽ സുശീലനെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടു

ആലുവ: മതം മാറ്റ വിവാദത്തിലായ ചാലക്കല്‍ പാലത്തിങ്കല്‍ സുശീലന്‍ നിലപാട് മാറ്റിയതിനെ തുടര്‍ന്ന് കോടതി ജാമ്യക്കാര്‍ക്കൊപ്പം വിട്ടു. ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം തൊടുപുഴയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്നാണ് സുശീലന്‍ ഇത്തവണ കോടതിയില്‍ മൊഴി നല്‍കിയത്. എന്നാൽ ചൊവ്വാഴ്ച്ച ആശുപത്രിയില്‍ സന്ദര്‍ശിച്ച കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീല്‍ എന്നിവരോട് സ്വന്തം ഇഷ്ടപ്രകാരമാണ് ചികിത്സ തേടിയതെന്നാണ് സുശീലന്‍ വെളിപ്പെടുത്തിയത്.

വിദേശത്ത് വച്ച്‌ മതം മാറുകയും നാട്ടിലെത്തി ഭാര്യയെയും മക്കളെയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സുശീലന്‍ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ആലുവ പൊലീസില്‍ നിലനില്‍ക്കുന്ന കേസില്‍ ജാമ്യത്തിലിറക്കിയവര്‍ക്കൊപ്പമാണ് ഇന്നലെ ആലുവ കോടതി സുശീലനെ വിട്ടയച്ചത്.

ജനസംഖ്യ-രോഗി അനുപാതം, മരണനിരക്ക്‌ എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പോരാട്ടത്തില്‍ വളരെ മുന്നിൽ

നേരത്തെ ജാമ്യത്തിലിറങ്ങിയ സുശീലന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കണമെന്നും ചികിത്സതേടണമെന്നും ആവശ്യപ്പെട്ടെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു. തുടര്‍ന്നാണ് 12 ദിവസം മുമ്പ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുശീലനെ നേരത്തെ ജാമ്യത്തിലിടുത്തവര്‍ ‘മാന്‍ മിസ്സിംഗ്’ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button