Latest NewsKeralaNews

പെണ്‍കുട്ടിയ്ക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതിന് കോഴിക്കോട് പിടിയിലായ അധ്യാപിക പെണ്‍കുട്ടിയുടെ അമ്മയോടും അശ്ലീല രീതിയില്‍ പെരുമാറി

കോഴിക്കോട് • പന്ത്രണ്ടുവയസുകാരിയ്ക്ക് അശ്ലീല വീഡിയോ കാണിച്ചുകൊടുത്തതിന് താമരശ്ശേരിയില്‍ അറസ്റ്റിലായ അധ്യാപിക പെണ്‍കുട്ടിയുടെ അമ്മയോടും അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത സംഭവത്തില്‍ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി (35) യെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ സ്കൂളിലെ താല്‍ക്കാലിക അധ്യാപികയായി ജോലി നോക്കി വരികയായിരുന്ന ഇവര്‍ വീടിന് അരികിലുള്ള കളിസ്ഥലത്ത് എത്തി വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ലീലാമണിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button