KeralaLatest News

കൊവിഡ് മരണം : തലശേരി മത്സ്യമാര്‍ക്കറ്റ് അടച്ചു

ആ​സി​യയെ ചി​കി​ത്സി​ച്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ഹൈ ​റി​സ്കി​ല്‍​പെ​ട്ട 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും കൊ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

ത​ല​ശേ​രി: കൊ​വി​ഡ് ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ തിങ്കളാഴ്ച രാ​ത്രി മ​രിച്ച ധ​ര്‍​മ്മ​ടം ചാ​ത്തോ​ടം ഫ​ര്‍​സാ​ന മ​ല്‍​സി​ലി​ല്‍ ആ​സി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നലെ ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ക​ബ​റ​ട​ക്കി.ആ​സി​യ മ​ര​ണ​പ്പെട്ട​തോ​ടെ ആ ​കു​ടും​ബ​വു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ ത​ല​ശേ​രി മ​ത്സ്യ മാ​ര്‍​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ അ​ട​ച്ചു. മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദ​മാ​യ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ആ​സി​യയെ ചി​കി​ത്സി​ച്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ഹൈ ​റി​സ്കി​ല്‍​പെ​ട്ട 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും കൊ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

24 അം​ഗ​ങ്ങ​ളു​ള്ള ആ​സി​യ​യു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​തു​വ​രെ എ​ട്ട് പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​സി​യ​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ധ​ര്‍​മ്മ​ടം പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്ട വാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചു .ഈ ​വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ലേ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചു. ഇതിനിടെ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ ദുബായില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

മേയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബായില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മേയ് 18നാണ് മുംബൈയില്‍ നിന്നെത്തിയത്.ധര്‍മടം സ്വദേശികളായ ഒന്‍പത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

shortlink

Post Your Comments


Back to top button