Latest NewsKeralaNews

മുന്‍ ശ്രമങ്ങള്‍ പരാജപ്പെട്ടില്ലായിരുന്നുവെങ്കില്‍ സൂരജിനെ ആരെങ്കിലും സംശയിക്കുമായിരുന്നോ? ഇതുപോലെ ഒറ്റപ്പെട്ട സ്വാഭാവിക മരണമെന്ന നിലയിൽ പുറത്തു വരുന്നവയിൽ കൊലപാതകങ്ങൾ ഉണ്ടാകില്ലേ? ഡോ. ഷിനുവിന്റെ കുറിപ്പ്

മുൻപ് രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കൊല്ലിക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിലും അതൊക്കെ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിലും സൂരജിനെ സംശയിക്കുമായിരുന്നോ എന്ന ചോദ്യമുയര്‍ത്തി ഡോ. ഷിനു ശ്യാമളന്‍. മുൻപ് പാമ്പ് കടിച്ചപ്പോൾ ചികിത്സ വൈകിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. എന്നാലും ഉത്രയുടെ വീട്ടുകാർക്ക് പോലും അന്ന് സംശയമില്ലായിരുന്നു. ഈ മൂന്നാം തവണത്തെ കൊലപാതക ശ്രമം നടക്കുകയും അതിൽ വിജയിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ സൂരജിനെ ഈ വീട്ടുകാർ പോലും സംശയിക്കില്ലായിരുന്നു.

സയനൈഡ് നൽകി ജോളി കൊലപാതക പരമ്പര നടത്തി എന്ന കേസ് ഉണ്ട്. ആദ്യമൊക്കെ ആ വീട്ടിലെയും മരണങ്ങൾ സ്വാഭാവിക മരണങ്ങളായി കരുതി. പക്ഷേ പലരും ആ കുടുംബത്തിൽ മരിച്ചപ്പോളാണ് ജോളിയുടെ മേൽ സംശയിച്ചത്. ഇത്തരത്തില്‍ സ്വഭാവികമെന്ന നിലയില്‍ പുറത്തു വരുന്നവയിൽ വളരെ കുറച്ചെങ്കിലും ഒരു ശതമാനത്തിന് മറ്റൊരു കഥ പറയുവാൻ ഉണ്ടാകുമോയെന്നും ഡോ. ഷിനു ചോദിക്കുന്നു.

ഡോ. ഷിനു ശ്യാമളന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മുൻപ് രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കൊല്ലിക്കാൻ ശ്രമിച്ചില്ലായിരുന്നുവെങ്കിലും അതൊക്കെ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിലും സൂരജിനെ സംശയിക്കുമായിരുന്നോ? മുൻപ് പാമ്പ് കടിച്ചപ്പോൾ ചികിത്സ വൈകിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. എന്നാലും ഉത്രയുടെ വീട്ടുകാർക്ക് പോലും അന്ന് സംശയമില്ലായിരുന്നു. ഈ മൂന്നാം തവണത്തെ കൊലപാതക ശ്രമം നടക്കുകയും അതിൽ വിജയിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ സൂരജിനെ ഈ വീട്ടുകാർ പോലും സംശയിക്കില്ലായിരുന്നു. അല്ലെ?

സയനൈഡ് നൽകി ജോളി കൊലപാതക പരമ്പര നടത്തി എന്ന കേസ് ഉണ്ട്. ആദ്യമൊക്കെ ആ വീട്ടിലെയും മരണങ്ങൾ സ്വാഭാവിക മരണങ്ങളായി കരുതി. പക്ഷേ പലരും ആ കുടുംബത്തിൽ മരിച്ചപ്പോളാണ് ജോളിയുടെ മേൽ സംശയിച്ചത്.

ഇതുപോലെ ഒറ്റപ്പെട്ട സ്വാഭാവിക മരണമെന്ന നിലയിൽ പുറത്തു വരുന്നവയിൽ കൊലപാതകങ്ങൾ ഉണ്ടാകില്ലേ എന്നാണ് ചിന്തിച്ചു പോകുന്നത്.

ഒറ്റപ്പെട്ട സംഭവങ്ങൾ ആണോ ഇവ ശരിക്കും? സ്വാഭാവിക മരണങ്ങൾക്ക് ചിലതിന് വളരെ കുറച്ചെങ്കിലും ഒരു ശതമാനത്തിന് മറ്റൊരു കഥ പറയുവാൻ ഉണ്ടാകുമോ?

ഡോ. ഷിനു

shortlink

Related Articles

Post Your Comments

Related Articles


Back to top button