KeralaLatest NewsNews

ക്വറന്റൈനിൽ കഴിയുന്നവർക്ക് പെരുന്നാൾ ദിനത്തിൽ സ്നേഹ സദ്യയൊരുക്കി കൾച്ചറൽ ഫോറം നടുമുറ്റം

ദോഹ • കോവിഡ് ബാധ മൂലം ഹോം ക്വറന്റൈനിൽ കഴിയുന്നവർക്ക് കൾച്ചറൽ ഫോറം വനിതാ കൂട്ടായ്‌മയായ നടുമുറ്റം ആഭിമുഖ്യത്തിൽ സ്നേഹ സദ്യ പദ്ധതിക്ക് തുടക്കം കുറിച്ചു . പെരുന്നാൾ ദിവസത്തോടെ തുടക്കം കുറിച്ച പദ്ധതിയിൽ നടുമുറ്റം പ്രവർത്തകർ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബങ്ങളടക്കമുള്ള പ്രവാസികൾക്കിടയിൽ വിതരണം ചെയ്തത്.

രോഗ ബാധ മൂലം സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത നിരവധി പേർക്ക് സ്നേഹ സദ്യ പദ്ധതി ആശ്വാസമേകുന്നു . മദിന ഖലീഫ, ഐൻ ഖാലിദ്, മതാർ ഖദീം, ദോഹ, ബർവ, വക്‌റ, മാമൂറ, വുകൈർ തുടങ്ങിയ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉച്ചക്കും രാത്രിയിലേക്കുമുള്ള വിഭവങ്ങളാണ് കൾച്ചറൽ ഫോറം വളണ്ടിയർമാർ വീടുകളിൽ നിന്ന് ശേഖരിച്ചു ആവശ്യക്കാർക്ക് എത്തിക്കുന്നത് .

ഹോം ക്വാറന്റൈനിൽ കഴിയുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ പദ്ധതി വിപുലപ്പെടുത്തുമെന്നും കൂടുതൽ പേർക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും നടുമുറ്റം കൺവീനറും കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമായ ആബിദ സുബൈർ അറിയിച്ചു . സജ്‌ന സാക്കി , റുബീന , രമ്യ നമ്പിയത്ത് , വാഹിദ സുബി വ്യത്യസ്ത ഏരിയ കൺവീനർമാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്‌ല, നുഫൈസ, സകീന, കദീജാബി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകുന്നു

കോവിഡ് പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആരംഭിച്ച കൾച്ചറൽ ഫോറത്തിന്റെ ഹെല്പ് ഡെസ്കിലേക്ക് വരുന്ന കോളുകളുടെ അടിസ്ഥാനത്തിൽ പതിനായിരത്തിലധികം ഭക്ഷണ കിറ്റുകൾ പല ഘട്ടങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കൾച്ചറൽ ഫോറം വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ പെരുന്നാൾ പ്രമാണിച്ച് ആയിരത്തോളം ഈദ് കിറ്റുകളും കൾച്ചറൽ ഫോറം വളണ്ടിയർമാർ പെരുന്നാളിന് മുൻപായി വിതരണം ചെയ്തിരുന്നു

shortlink

Post Your Comments


Back to top button